കൊച്ചി : മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുഖ്യമന്ത്രിയുടെ മെഡലിന് ജില്ലയില്‍ നിന്ന് 27 പേര് അര്‍ഹരായി. കൊച്ചി സിറ്റിയില്‍ നിന്ന് 15 പേരും എറണാകുളം റൂറലില്‍ നിന്ന് 12 പേരുമാണ് പോലീസ് മെഡലിന് അര്‍ഹരായത്.
കൊച്ചി സിറ്റി പോലീസില്‍ നിന്ന് പോലീസ് മെഡല്‍ നേടിയവര്‍
വി. ജി. രവീന്ദ്രനാഥ് (അസി. കമ്മിഷണര്‍, സിയാല്‍ സെക്യൂരിറ്റി സീനിയര്‍ മാനേജര്‍), എസ്. നിസാം (ഇന്‍സ്പെക്ടര്‍, ട്രാഫിക് വെസ്റ്റ് എന്‍ഫോഴ്സ്മെന്റ്), ബി. രാമു (എസ്ഐ, ജില്ലാ സ്പെഷല്‍ ബ്രാഞ്ച്), പി.ജി. സുധീര്‍ ബാബു (എസ്ഐ, എറണാകുളം സൗത്ത്), ബിനോയ് എ. പോള്‍ (അസി. എസ്ഐ, തൃക്കാക്കര സബ് ഡിവിഷന്), കെ.ടി. അനീ ഷ് (സീനിയര്‍ സിപിഒ, ഫോര്‍ട്ട് കൊച്ചി), ടി.എ. സുധീര്‍ (അസി. എസ്ഐ, ട്രാഫിക് യൂണിറ്റ് വെസ്റ്റ്), കെ.സി. ഷൈജു (എസ്ഐ, നര്‍കോട്ടിക് സെല്‍, കൊച്ചി സിറ്റി), എം. ബിന്ദു (അസി. എസ്ഐ, കണ്ണമാലി പോലീസ് സ്റ്റേഷന്), പി.ആര്. സീമോന്‍ (എസ്ഐ, ജില്ലാ പോലീസ് ആസ്ഥാനം, കൊച്ചി സിറ്റി), വി. സാവിത്രി (അസി. എസ്ഐ, വനിത സ്റ്റേഷന്, കൊച്ചി സിറ്റി), ടി.ഡി. സുരേഷ് ബാബു (എസ്ഐ, ഏലൂര്‍ സ്റ്റേഷന്), വി.എ. എഡ്വിന് റോസ് (സീനിയര്‍ സി പിഒ, തോപ്പുംപടി സ്റ്റേഷന്), കെ.എം. ബീവാത്തു (അസി. എസ്ഐ, എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്), ടി.എം. സിന്ധു (സീനിയര്‍ സിപിഒ, കൊച്ചി സിറ്റി),
എറണാകുളം റൂറല്‍
കെ.എം. മനോജ് (സിപിഒ, ബിനാനിപുരം പോലീസ് സ്റ്റേഷന്), സി.എ. അന്‍സാര്‍ (അസി. എസ്ഐ, പറവൂര്‍ സ്റ്റേഷന്), കെ.കെ. സുനില്‍കുമാര്‍ (എസ്ഐ, നര്‍കോട്ടിക് സെല്‍, എറണാകുളം റൂറല്‍), റെജി ജോസ് (എസ്ഐ, ജില്ലാ പോലീസ് ആസ്ഥാനം, എറണാകുളം റൂറല്‍), ബെന്നി ഐസക് (സിപിഒ, കുറുപ്പംപടി സ്റ്റേഷന്), വര്‍ഗീസ് ടി. വേണാട്ട് (സീനിയര്‍ സിപിഒ, വാഴക്കുളം സ്റ്റേഷന്), എം.ബി. സുബൈര്‍ (അസി. എസ്ഐ, പെരുമ്പാവൂര്‍ സ്റ്റേഷന്), എന്‍.കെ. ജേക്കബ് (എസ്ഐ, തടിയിട്ടപറമ്പ് സ്റ്റേഷന്), ബേസില്‍ പി. ഏലിയാസ് (സീനിയര്‍ സിപിഒ, കോട്ടപ്പടി സ്റ്റേഷന്), കെ.ബി. മാഹിന്‍ഷാ (സീനിയര്‍ സിപിഒ, പെരുമ്പാവൂര്‍ സ്റ്റേഷന്), എല്‍ദോ വര്‍ഗീസ് (എസ്ഐ, കോട്ടപ്പടി സ്റ്റേഷന്), സി.ടി. ഗിരീഷ്കുമാര്‍ (അസി. എസ്ഐ, വാഴക്കുളം സ്റ്റേഷന്).